സൊമ മെസഞ്ചർ

Posted: August 8, 2015 in Uncategorized
Tags: , ,

പുറത്തിറങ്ങി ദിവസങ്ങൾക്കകം
ആൻഡ്രോയിഡ് ഡിവൈസുകളിൽ
മാത്രം 50 ലക്ഷത്തിലേറെ
ഡൗൺലോഡുകൾ സൃഷ്ടിച്ച്
മുന്നേറുന്ന സൊമ മെസഞ്ചർ
ആപ്പിനെ അട്ടിമറിക്കാൻ
നീക്കം. സൊമ ഇൻസ്റ്റാൾ
ചെയ്യുന്ന മൊബൈലുകളിൽ
നിന്ന് ഹാക്കർമാർ വിവരങ്ങൾ
ചോർത്തുന്നുവെന്ന മെസേജാണ്
പരക്കുന്നത്. വാട്ട്സാപ്പ് വഴി
മൊബൈലുകളിൽ നിന്ന്
മൊബൈലുകളിലേക്ക് പറക്കുന്ന
മെസേജ് ഇങ്ങനെ:
**‘സൂക്ഷിക്കുക;

ഈയിടെ
ഇറങ്ങിയ സൊമ എന്ന
വിഡിയോ കോളിങ്
സംവിധാനമുള്ള ആപ്ലിക്കേഷൻ
ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന
മൊബൈലിൽ നിന്നും കോൺടാക്ട്,
വിഡിയോകൾ, ഫോട്ടോകൾ,
മറ്റു ഡേറ്റകൾ തുടങ്ങിയവ
ഹാക്ക് ചെയ്യപ്പെടുന്നുണ്ടത്രേ!
മാത്രമല്ല മൊബൈലിൽ നിന്നും
വിളിക്കുന്ന കോളുകളും
മെസേജുകളും ഹാക്ക്
ചെയ്യപ്പെടുന്നുണ്ടത്രേ!
കഴിയുന്നതും എല്ലാവരും വേഗം
സൊമ ആപ്ലിക്കേഷൻ ഡിലീറ്റ്
ചെയ്യുക. ഈ മെസേജ് മാക്സിമം
ഷെയർ ചെയ്യുക…’**
ഈ സന്ദേശം ലഭിച്ചവരെല്ലാം
അത് അതിവേഗം ഷെയർ
ചെയ്യാനും തുടങ്ങിയിട്ടുണ്ട്.
പക്ഷേ യാതൊരുവിധ
അടിസ്ഥാനവുമില്ലാതെയാണ്
ഇത്തരമൊരു ആരോപണം
സൊമയ്ക്കു നേരെ നടക്കുന്നത്.
നിലവിൽ ഒരിടത്തു നിന്നു പോലും
ഇത്തരത്തിലുള്ള പരാതി
ലഭിച്ചിട്ടില്ല. മാത്രവുമല്ല,
ഇതിന്റെ തെളിവുകൾ
ചോദിച്ചാൽ ആർക്കും
ഉത്തരവുമില്ല. ഇന്റർനെറ്റിൽ
പരതിയാൽ പോലും ഒരിടത്തും
ഇങ്ങനെയൊരു പരാതി
ഉയർന്നതായി അറിയാനാകില്ല.
സൗദിയിൽ മാത്രം 12 ലക്ഷം പേർ
ഈ ആപ് ഡൗൺലോഡ്
ചെയ്തിട്ടുണ്ട്. ടെക്നോ
സുരക്ഷയുടെ കാര്യത്തിൽ
പരമാവധി ശ്രദ്ധ ചെലുത്തുന്ന ആ
രാജ്യത്തു നിന്നു പോലും ഒരു
പരാതിയും വന്നിട്ടില്ല. സൊമ
വഴി അയക്കുന്ന മെസേജുകൾക്ക്
ഡെവലപ്പർമാർ പരമാവധി
സുരക്ഷ ഉറപ്പുനൽകുന്നുണ്ട്
സൊമയിലെ മെസേജുകളെല്ലാം
എൻക്രിപ്റ്റ് ചെയ്താണ്
അയക്കുന്നത്.
അയക്കുന്നയാൾക്കും
സ്വീകരിക്കുന്നയാൾക്കുമല്ലാതെ
മറ്റൊരാൾക്ക് ഇത്
വായിക്കാനാകില്ല. കൂടാതെ
2048 ബിറ്റ് ആർഎസ്എ (Rivest-
Shamir-Adleman Cryptosysyetm),
256 ബിറ്റ് എഇഎസ് (Advanced
Encrypted Standard)
എന്നിവയുടെ
കോംബിനേഷനിലൂടെയാണ്
എൻക്രിപ്ഷൻ സാധ്യമാക്കുന്നത്.
യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് സ്റ്റാന്റേഡ്സ് ആൻഡ്
ടെക്നോളജിയുടെ
അംഗീകാരമുള്ളതാണ് എഇഎസ്.
എൻക്രിപ്ഷനും ഡീക്രിപ്ഷനും
രണ്ട് വ്യത്യസ്ത കീ
ഉപയോഗിക്കുന്നതാണ്
ആർഎസ്എ. 2048 ബിറ്റ്
ആർഎസ്എ, 256 ബിറ്റ് എഇഎസ്
അൽഗോരിതങ്ങൾ
ഉപയോഗിക്കുന്നതുകൊണ്ടു
തന്നെ നിലവിലുള്ള ഏതൊരു
മെസഞ്ചർ ആപ്പിനെയും
കവച്ചുവയ്ക്കുന്ന സുരക്ഷ
സൊമയ്ക്കുണ്ട്.
എന്തായാലും ലോകത്തിലെ
ഏറ്റവും വേഗതയേറിയ
മെസഞ്ചർ സർവീസ്, അതും
എച്ച്ഡി വിഡിയോ കോൾ
ഉൾപ്പെടെ, പരിപൂർണ സൗജന്യം,
ഗ്രൂപ്പിൽ 500 പേരെ വരെ
ചേർക്കാം തുടങ്ങിയ
വാഗ്ദാനങ്ങളുമായെത്തിയ സൊമ
വാട്ട്സാപ്പിനേക്കളും
ഫെയ്സ്ബുക്ക്
മെസഞ്ചറിനേക്കാളുമെല്ലാം
മിന്നിച്ച് മുന്നേറുകയാണ്.
അതിനിടെ യാതൊരു
അടിസ്ഥാനവുമില്ലാതെ
ഇങ്ങനെയൊരു മെസേജ്
വരുമ്പോൾ അതിനു പിന്നിൽ
അസൂയക്കാലുക്കളല്ലാതെ
വേറെയാരുമാവില്ലെന്നത്
പകൽപോലെ സത്യം.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s